കസവുള്ള പട്ടുടുത്ത് (ഉത്സവമേളം )
This page was generated on May 5, 2024, 1:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംമോഹന്‍ സിതാര
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുജാത മോഹൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ഉർവ്വശി ,സുരേഷ് ഗോപി ,ജഗതി ശ്രീകുമാര്‍ ,മാള അരവിന്ദൻ ,മാമുക്കോയ ,ശങ്കരാടി ,കൊല്ലം തുളസി ,ബോബി കൊട്ടാരക്കര ,ജഗന്നാഥൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:42.

ആ.. കസവുള്ള പട്ടുടുത്ത് കവണിപുതച്ച്
കൈത്താളത്തില്‍ തരികിടധിമി താളമടിക്കും
കാഥികനുണ്ടോ നാത്തൂനേ?
കഥകഥയോ അമ്മായിക്കഥ ഈച്ചക്കഥ പൂച്ചക്കഥയോ
കഥയില്ലാക്കഥ പറയുന്നൊരു കാഥികനുണ്ടോ നാത്തൂനേ?

കൊശകൊശലേ പെണ്ണുണ്ടോ ചെറു കോശാലേ പെണ്ണുണ്ടോ
കൊശകൊശലേ പെണ്ണുണ്ടോ ചെറു കോശാലേ പെണ്ണുണ്ടോ

വലിയൊരു ചന്ദനഗോപിയിട്ട് അതിലൊരു കുങ്കുമക്കുത്തുമിട്ട്
ചൊടിയിലലങ്കാരച്ചിരിയും വെച്ച് ഇതിലെയൊരാള്‍ വന്നു നാത്തൂനേ

കൊശകൊശലേ പെണ്ണുണ്ടോ ചെറു കോശാലേ പെണ്ണുണ്ടോ
കൊശകൊശലേ പെണ്ണുണ്ടോ ചെറു കോശാലേ പെണ്ണുണ്ടോ

കണ്ണകിയുടെ കഥപാടും സ്വര്‍ണ്ണമണിച്ചിലമ്പുമായ്
കണ്ണഞ്ചും നര്‍ത്തനമുണ്ടേ കളിയരങ്ങില്‍ നാളേ
അണിയറയില്‍ വീണമീട്ടാന്‍ അപ്സരസ്സുകളാണല്ലോ
അതുകാണാന്‍ പൊതിയുംകെട്ടി പോരണ്ടേ നാത്തൂനേ

കൊശകൊശലേ പെണ്ണില്ലാ ചെറു കോശാലേ പെണ്ണില്ല
കൊശകൊശലേ പെണ്ണില്ലാ ചെറു കോശാലേ പെണ്ണില്ല




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts