രാഗവതി (മോഹിതം )
This page was generated on June 14, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംശ്രീമൂലനഗരം തിലക്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ബിജു നാരായണൻ ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2012 14:48:34.

രാഗവതിയെന്‍ തളിരുകളടിമുടി തരളം കുളിരിൽ
മോഹവതി ഞാന്‍ മധുവിധുമലരണിക്കുടിലിൻ പൊന്നൂയലില്‍...
പ്രേമസുധ ഞാന്‍ നിറനിറയരുളണ മലരും ചൊടിയില്‍
പ്രാണനേതോ നറുമണമൊഴുകണ കനവിന്‍ പൂവാടിയില്‍
മാരനെയ്തോരമ്പുകള്‍ മാറിലണയും വേളയില്‍
മഞ്ഞു പെയ്യും രാവിലെന്‍ നെഞ്ചിലായ് നീ ചായവേ
ഇക്കിളിപ്പൂ ചൂടി നില്‍ക്കും നീ....
രാഗവതിയെന്‍ തളിരുകളടിമുടി തരളം കുളിരിൽ
മോഹവതി ഞാന്‍ മധുവിധുമലരണിക്കുടിലിൻ പൊന്നൂയലില്‍...

ലാ ലലലല ലലലല ലാ ഹോയ്...
ലാ ലലലാ ലലലല ലാ ഹോയ്...

കാമലേഖം നല്‍കിയെന്റെ മേനി ചേരേണമേ...
കാമലേഖം നല്‍കിയെന്റെ മേനി ചേരേണമേ...
കാമനേ നിന്‍ പൂവലങ്കം തുള്ളിയാറാടവേ
ഉള്ളിലുള്ള മോഹമാകെ നീ നുള്ളിനുള്ളി കൊണ്ടുപോകവേ...ഹോയ്
തങ്കം നീയെൻ കൈക്കുടന്നയില്‍ താമരപ്പൂ കാന്തിയാകവേ....ഹോയ്
ഇന്നുരാവില്‍ വെണ്ണിലാവു മാഞ്ഞു പോയി മകരന്ദം
ഹെ ഹേയ്.....
രാഗവതിയെന്‍ തളിരുകളടിമുടി തരളം കുളിരിൽ
മോഹവതി ഞാന്‍ മധുവിധുമലരണിക്കുടിലിൻ പൊന്നൂയലില്‍...

പാനപാത്രം പോലെയെന്നില്‍ ചുണ്ടു ചേരേണമേ....
പാനപാത്രം പോലെയെന്നില്‍ ചുണ്ടു ചേരേണമേ....
പാതിമെയ്യായ് മാറിയെന്നില്‍ ലീലയാടേണമേ....
മന്മഥന്റെ കന്യ പോലെ നിന്‍ രാസകേളി പങ്കുവെയ്ക്കവേ...ഹോയ്
ചന്ദനത്തിന്‍ ഗന്ധമുള്ള നിന്‍ ചെമ്പകപ്പൂമേനി പുല്‍കവേ...ഹോയ്
എന്നുമെന്റെ കാമദേവനായി വന്നു പുൽകിടേണം...
എ ഹേയ്.....
(രാഗവതിയെന്‍....)


 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts