വിശ്വം കാക്കുന്ന നാഥാ (വീണ്ടും ചില വീട്ടുകാര്യങ്ങൾ )
This page was generated on July 26, 2024, 11:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംജോണ്‍സണ്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,തിലകൻ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,സിദ്ദീഖ് ,രാജേന്ദ്രൻ ,ശ്രീജയ ,കെ പി എ സി ലളിത ,സോനാനായർ ,തെസ്‌നി ഖാൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:40.


വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ...
നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ...
ആത്മചൈതന്യം നിറയ്‌ക്കൂ...

(വിശ്വം)

ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യമെന്നില്‍ ചൊരിയേണമേ

(വിശ്വം)

അകലാതെയകലുന്നു സ്നേഹാംബരം
നീയറിയാതെ പോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍

(വിശ്വം)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts