മലര്‍ക്കിനാവിന്‍ മണിമാളികയുടെ (കളിയല്ല കല്ല്യാണം )
This page was generated on April 27, 2024, 3:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:30.
മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ ?
എവിടെ എവിടെ

ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദനതരു നിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും
ചന്ദനതരു നിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും
നന്ദന വീഥികള്‍ തോറും (മലര്‍ക്കിനാവിന്‍) ‌


നിറഞ്ഞ കൂടയുമായ് വരവായീ
സുരഭീമാസം വീണ്ടും
നിറഞ്ഞ കൂടയുമായ് വരവായീ
സുരഭീമാസം വീണ്ടും
വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ
വിരഹീ ഗാനം വീണ്ടും
വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ
വിരഹീ ഗാനം വീണ്ടും
വിരഹീ ഗാനം വീണ്ടും (മലര്‍ക്കിനാവിന്‍) ‌





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts