താരുണ്യ സ്വപ്നങ്ങള്‍ (കളിയല്ല കല്ല്യാണം )
This page was generated on April 24, 2024, 9:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:29.
താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു
താവകമിഴിയാകും മലർപ്പൊയ്കയിൽ
താവകമിഴിയാകും മലർപ്പൊയ്കയിൽ


കാണാത്ത കല്പടവിൽ
കളിയാക്കാനിരിക്കുന്നു
മാനസകാമദേവൻ മലരമ്പൻ
മാനസ കാമദേവൻ മലരമ്പൻ
(താരുണ്യ...)

സങ്കല്പസുന്ദരിമാർ ഹൃദയത്തിൽ വിരിയുന്ന
കുങ്കുമപൂവനത്തിൽ പൂ നുള്ളുന്നു
വെണ്മാടക്കെട്ടിലതാ
വെറ്റിലത്താലവുമായ്
വെണ്മേഘപ്പെൺകൊടിമാർ സല്ലപിക്കുന്നു
(താരുണ്യ...)

പാതിരാപ്പന്തലിൽ വാസന്ത രാത്രി തന്റെ
മോതിരം മാറ്റുന്ന മുഹൂർത്തമെത്തി
ഈ രാഗവസന്തത്തിൽ ആരാമസുഗന്ധത്തിൽ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
(താരുണ്യ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts