പുലരി വിരിയും മുന്‍പെ (കടിഞ്ഞൂല്‍ കല്യാണം )
This page was generated on May 1, 2024, 3:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ജയറാം ,ഉർവ്വശി ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,കെ പി എ സി ലളിത ,ജഗദീഷ് ,കുതിരവട്ടം പപ്പു ,ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ് ,ബോബി കൊട്ടാരക്കര ,കൃഷ്ണൻകുട്ടി നായർ ,ഉണ്ണിമേരി ,വത്സല മേനോന്‍ ,നയന
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2022 07:44:41.


പുലരി വിരിയും മുന്‍പേ
യാമക്കിളികള്‍ കരയും മുന്‍പേ
അഴകില്‍ നീരാടി അലസയായൊരു
പനിനീര്‍ പോലെ, അരികിലവള്‍ നില്‍ക്കും
ആ മുഖം കണ്ടു ഞാനുണരും (പുലരി)

മധുരമായൊരു മന്ദഹാസം (2)
മലരു പോലെ വിരിഞ്ഞ ചൊടിയെന്‍ കവിളില്‍
മഴവില്‍ക്കൊടികളേറ്റും ചാരുതേ
പുതുമഴയിലെ ജലകണികകളുടെ
പുളകിതമദലഹരിയിലലിയുമൊരോർമ്മ നാം (പുലരി)

അമൃതവാണിയൊരിന്ദ്രജാലം (2)
കനകസൂര്യപടങ്ങള്‍ ഞൊറിയും കനവില്‍
ശിശിരം മിഴിയില്‍ നീന്തും നാണമായ്
പ്രണയിനിയുടെ പ്രഥമരജനിയൊരു
പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts