മാനത്തെ തുടിയുണരും (ഒന്നാമന്‍ )
This page was generated on April 25, 2024, 9:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2018 13:59:57.

മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
//മാനത്തെ തുടി ...........//

ആരിരോം ആരീരോ ആരീരാരോ
ആരീരാരോ... ആരീരാരോ.. ആലോലം താലോലം ആരിരാരോ

വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍
//വഴിക്കണ്ണുമായ് .......//
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍
//മാനത്തെ തുടി ........................................//

ഒ ഓ ഒഓ തെയ്യാരേ തെയ്യ
തെയ് തെയ് തോം തെയ് തോം
ഏലലോം ഏലോ (൨)
ഒ ഓ ഒഓ (൨)

അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍
//അലഞ്ഞ് എങ്ങ് .......//
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നത് ആരാരോ വിളക്കിന്‍റെ നാളങ്ങള്‍
//മാനത്തെ തുടി .......................................//
//മാനത്തെ തുടി ...........//



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts