നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ്‌ (വാസ്തവം )
This page was generated on March 29, 2024, 6:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,പ്രദീപ്‌ പള്ളുരുത്തി
രാഗംശഹാന
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:23.

നാഥാ നീ വരുമ്പോള്‍
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാരഭാവം
ശ്രീരാഗ സിന്ദൂരമായ്...
(നാഥാ)

നീലനിലാവിന്‍ ചേല ഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു
രാവൊരു കന്യകയായ്...
പാര്‍വ്വണചന്ദ്രിക
പാല്‍മഞ്ഞില്‍ നനഞ്ഞു...
പരിഭവം ഞാന്‍ മറന്നൂ...
(നാഥാ)

മാറില്‍ മരാളം കാകളി മൂളി
മാദകരാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്...
നിന്‍ മടിയില്‍ ഞാന്‍
മണ്‍‌വീണയായി...
മീട്ടുക മീട്ടുക നീ...
(നാഥാ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts