കൂക്കു കൂക്കു (ദ കാമ്പസ്സ്‌ )
This page was generated on April 27, 2024, 8:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു വാരിയർ
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 15:49:08.

കൂഹു കൂഹു കുക്കു കുയിലേ
കൂടു തേടും കൊഞ്ചും മൊഴിയേ
പാടിപ്പാറും മഴ മുകിലേ
ആലിമാലി ഇളം കുളിരേ
അറിയാതെ ഒന്നുമറിയാതെ
അറിയുന്നു നിന്നെയെൻ മൌനാനുരാഗങ്ങളില്‍
ഹേയ്...ഹേയ്...ഓ...ഓ....ഓ....
കൂഹു കൂഹു കുക്കു കുയിലേ
കൂടു തേടും കൊഞ്ചും മൊഴിയേ

ഒരു നാളാരോ എഴുതിയിരുന്നു
പ്രിയമീ പ്രണയം കവിതകളായ്
ഒരു നാളാരോ കനവു കണ്ടിരുന്നു
മധുരം പൊതിയും പൌര്‍ണ്ണമിയാല്‍
ആടൂ..പാടൂ മനസ്സേ നീ
പവിഴം പൊഴിയും പല്ലവികള്‍
അലിഞ്ഞുപോയോ...ഞാനലിഞ്ഞുപോയോ
നിന്‍ കരളിതളില്‍..ഓ...ഓ....ഓ....
കൂഹു കൂഹു കുക്കു കുയിലേ
കൂടു തേടും കൊഞ്ചും മൊഴിയേ...

ഇനിയീ പകലും ഈറന്‍ സന്ധ്യയും
രജനീഗന്ധി തന്‍ തൂമണവും
പനിനീര്‍ക്കാറ്റിന്‍ മൃദുമര്‍മ്മരവും
നിനവും നിഴലും ഒരുപോലെ
തിരയൂ...തിരയൂ മനസ്സേ നീ
തിരകള്‍ തഴുകും മണിമുത്തുകള്‍
മയങ്ങിവീണോ...ഞാന്‍ മയങ്ങിവീണോ
നിന്‍ മധുമൊഴിയില്‍..ഓ...ഓ....ഓ...
(കൂഹു കൂഹു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts