വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ബേഗഡ |
അഭിനേതാക്കള്‍ | അരുൺ ചെറുകാവിൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:00.
മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി രാവിന് പിന്നിലാമഴയില് മയങ്ങിപ്പോയി മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി കളിയണിയറയില്‍ ഞാന്‍ മയങ്ങിപ്പോയി നീവരുമ്പോള് നിന് വിരല്‍തൊടുമ്പോള്‍ അഴകിന് മിഴാവായ് തുളുമ്പിപ്പോയി (മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി ) എന്തേ നീയെന്തേ മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി? പൊന്നേ ഇന്നെന്നേ എന്തുനല്കാന് നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി? മുകരാനോ പുണരാനോ വെറുതേ വെറുതേ തഴുകാനൊ? (മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി ) ഗമപസാ സരിനീ ധപ നീ... പധമാഗ സമാഗപാ.... ജന്മം ഈ ജന്മം അത്രമേല്‍ നിന്നോടടുത്തു പോയ് ഞാന്‍ ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍ നിന്നോടിണങ്ങിപ്പോയ് ഞാന്‍ അറിയാതേ അറിയാതേ അത്രമേല്‍ പ്രണയാതുരമായ് മോഹം (മയങ്ങിപ്പോയി ഞാന്‍.....) |