പടച്ചോന്റെ കൃപകൊണ്ട്‌ (കായംകുളം കൊച്ചുണ്ണി )
This page was generated on March 29, 2024, 10:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനഅഭയദേവ്
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,കമലാദേവി ,ഉഷാകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2018 17:23:27.
പടച്ചോന്റെ കിറിപ കൊണ്ടു നിന്നെ കിട്ടി പൊന്നിന്‍ കട്ടി
നീയുറങ്ങ് കുഞ്ഞു മോനേ
മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ?
നോക്കിച്ചിരിക്കുന്നെന്തേ?
ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം
നീയൊന്നുറങ്ങീടല്‍പ്പം എന്റെ മോനേ

അണീമുത്തു മണിയൊത്ത മോനല്ലേ
എന്റെ ഖല്‍ബില്‍ കനിതൂകും തേനല്ലേ
കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി
കരളല്ലെ പുന്നാര മോനല്ലേ

താമര പോലത്തെ നിന്‍ കരത്തില്‍
ഒരു കുഞ്ഞിവളയിട്ടു കാണാനും
കുഞ്ഞരയില്‍ വെള്ളിനൂല്‍കെട്ടാനും
കൊതിയുണ്ടു ഗതിയില്ല പൂമോനേ

ഒരുനല്ല കാലം നിന്റ്റുപ്പാനും
വരുമന്നേരം സാധിക്കാമെല്ലാമേ
കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി
കരളല്ലെ പുന്നാര മോനല്ലേ

(പടച്ചോന്റെ കിറിപ കൊണ്ടു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts