നീരാഴി (നിധി )
This page was generated on April 20, 2024, 6:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:45.

നീരാഴിപ്പെരുമാളേ
നീ വാഴും കൊട്ടാരത്തിന്
താഴുണ്ടോ തഴുതുണ്ടോ
തങ്കക്കതകുണ്ടോ
നീലക്കൽത്തറയുണ്ടോ നിലവറയുണ്ടോ
നിലവറയിൽ ആരുംകാണാനിധിയുണ്ടോ
(നീരാഴി...)

മുത്തുക്കുട പോലെ താമരമൊട്ടു പോലെ
മുകളിൽ താഴികക്കുടമുണ്ടോ
ആയിരമാനകൾ തുമ്പിക്കൈ പൊക്കിയാ
താഴികപ്പൊൻകുടം താങ്ങുന്നുണ്ടോ
മണിയറയിൽ രാജ്ഞിയുണ്ടോ
മത്സ്യകന്യകകളുണ്ടോ
(നീരാഴി...)

പട്ടിൽ കിഴികെട്ടി മാണിക്ക്യക്കല്ലുകൾ
പതിനെട്ടറകൾ നിറയേയുണ്ടോ
ആനയ്ക്കെടുപ്പതു പൊന്നിന്റെ കൂമ്പാരം
ആ നിലവറകളിലാകെയുണ്ടോ
നിധി തേടാൻ മോഹമുണ്ടോ
നീയിതിലേ പോരുന്നോ
(നീരാഴി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts