താളമിളകും (ഒരു കുടയും കുഞ്ഞു പെങ്ങളും )
This page was generated on May 5, 2024, 10:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകിദേവി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2018 09:55:26.
താളമിളകും കൊലുസ്സിന്‍ പുഞ്ചിരിപ്പിറാവുകള്‍
വെണ്‍ചിറകുകള്‍ വീശി മെല്ലെ
പാറിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ (താളമിളകും)

നീലമേഘങ്ങളാകും നീര്‍ക്കുടകള്‍ ചൂടി നീങ്ങും
മാനമാം കുഞ്ഞുപെങ്ങള്‍ കാണും വസന്തോല്‍സവങ്ങള്‍
കിങ്ങിണി തുള്ളുമൊരിമ്മിണിവനികള്‍ (2)

ആയിരങ്ങള്‍ ...ആയിരങ്ങള്‍ക്കു മുന്നിൽ
ഈ നടനപ്പാട്ടിലൂടെ
നൂറുനൂറു തേന്‍ കുടങ്ങള്‍ പങ്കിടുന്നിതാ
വിരുന്നായ് പങ്കിടുന്നിതാ ( (താളമിളകും)

ജാലകങ്ങള്‍ക്കു മുന്നില്‍ തൂമിഴികള്‍ പൂത്തുലഞ്ഞൂ
മാനസം മഞ്ഞു പെയ്തൂ ഇന്നും കിനാവിന്റെ നാട്ടില്‍
മഞ്ഞല തേനല കുഞ്ഞല പെയ്തൂ...(ജാലകങ്ങള്‍ക്കു)

ദൂരെയെങ്ങോ ദൂരെയെങ്ങോ വിരിയും
പൂങ്കുടകള്‍ പൊന്‍ കുടകള്‍
നിന്‍ മിഴികള്‍ തേടി നീന്തും ഹംസരാജികൾ
കിനാവിന്‍ വര്‍ണ്ണണരാജികള്‍
കിനാവിന്‍ സ്വര്‍ണ്ണരാജികള്‍ (താളമിളകും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts