വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജോണ്സണ് |
ഗാനരചന | രവി വിലങ്ങന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:37.
വിശ്വതലത്തിന്റെ ഗോപുരവാതിലില്‍ വിശ്വം മയക്കുന്ന ദേവി വന്നു - ഒരു പുഷ്പമംഗല്യയാം പൊന്നുഷസ്സില് കൈയ്യില്‍ അഷ്ടമംഗല്യത്തളികയുമായ്... (വിശ്വതലത്തിന്റെ) അംബരാന്തങ്ങളില്‍ നിത്യം വരാറുള്ള സന്ധ്യയ്ക്ക് നീരസം വന്നു... ആരാണിവള്‍ സ്വര്‍ഗ്ഗകന്യകയോ സ്വരരാഗങ്ങള്‍ പാടുന്ന കിന്നരിയോ (വിശ്വതലത്തിന്റെ) ആയിരത്തൊന്നു വസന്തോത്സവങ്ങളാ കണ്കണില് മത്സരമാടി... പവിഴാധരോഷ്ഠങ്ങളില്‍ രാഗമാലിക സ്വരമിട്ടു തട്ടിക്കളിച്ചു... ഗമപ ഗമപമ ഗമഗസ നിസനിധ പധനിധ പധ ഗമ പനിസ മഗമ ധപധ നിധനി പധനിസ നിധനി പധ മപ ഗമസ (വിശ്വതലത്തിന്റെ) |