ധ്വനിപ്രസാദം (ഭരതം )
This page was generated on March 29, 2024, 12:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ ,കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,നെടുമുടി വേണു ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:26.
സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാ‍ദം നിറയും പ്രാലേയ വിപഞ്ചികയില്‍
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികള്‍...

രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...

പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ

പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത
സ്വരരാഗ വരരൂപമായ് (പുരന്ദരലഹരിയായ്)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നില്‍
പദമരുളൂ ദേവീ.... പദമരുളൂ ദേവീ....

നവരാത്രി മണിമണ്ഡപം
മൃദു സംഗീത ലയമണ്ഡലം (നവരാത്രി)
എന്‍ മാനസം നിന്‍ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....

ആദി വിദ്യാത്‌മികേ... ജ്ഞാന വിശ്വാത്‌മികേ...
ദേവ തത്ത്വാത്‌മികേ... നാദ യോഗാത്‌മികേ....
എന്‍ മാനസം നിന്‍ ദിവ്യകേളീവനം (നവരാത്രി)
ഭാവരാഗതാളമേളനമാം ഭരതം (ഭാവരാഗ)
തൃപുട നടയില്‍ അമൃതഭരിതമായ് സതതം സതതം - 2



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts