വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:21.
മദനപ്പൂ നിറമുള്ള മെയ്യാണ് പെണ്ണിനഞ്ചുന്ന പഞ്ചാര മൊകറാണ് (2) കൊണ്ടോട്ടിക്കാരന്റെ ഖൽബിന്നൊരു താഴമ്പൂ അത്തറു മെയ്ത്തിയൊരുങ്ങണ പെണ്ണൊരു ഹൂറിയാണ് (മദനപ്പൂ നിറമുള്ള...) മൊഞ്ചത്തിപ്പെണ്ണിനു മിസരിപ്പൊന്നും കൊണ്ട് കല്ലായി കടവത്തൊരു തോണിയടുത്തല്ലോ മെഹറും കൊണ്ടു വരുന്നല്ലോ (2) പൂന്തോണിയടുത്തെന്ന് അങ്ങാടീ പാട്ടായി അങ്ങാടീന്നായിരവും ഇങ്ങാടീന്നായിരവും ഒരുങ്ങി വന്നേ... നിക്കാഹിനു ബാപ്പയൊരുക്കണ പത്തിരിയാണല്ലോ ഉമ്മാന്റെ നെഞ്ചിനകത്തൊരു ബേജാറാണല്ലോ (2) (മദനപ്പൂ നിറമുള്ള...) മൈലാഞ്ചിപ്പാട്ടുകളൊഴുകണ രാവിൽ മാരന്റെ മാറിൽ നീ കൊഞ്ചേണം എന്നും ചേർത്തു കിണങ്ങേണം (2) പതിനാലാം രാവെല്ലാം മുഹബത്തിലുദിക്കേണം സ്വർഗ്ഗത്തെ സുൽത്താനും കൊതി തുള്ളി പോകേണം തൊടുന്നതെല്ലാം വർഗ്ഗത്തു വിളങ്ങി വിളങ്ങിയൊരായിരമാകേണം പുതുമാപ്പിള വീട്ടിനു നീയൊരു പൂക്കണിയാകേണം (2) (മദനപ്പൂ നിറമുള്ള...) |