നിറകുടുക്ക (കണ്‍കെട്ട്‌ )
This page was generated on April 30, 2024, 7:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:20.
 
നിറകുടുക്ക മുത്തുണ്ടോ പൊന്മണി മുറ്റത്ത്
അശകൊശലേ പെണ്ണാളേ പുത്തരി വിളയുണ്ടോ
കാണാമറ കളിയാണേ ഇത് മാറാട്ടമാണേ
കളിയിതിലാക്കൈ നിറയും പൂക്കൈ നിവരും മായാജാലം
കൺകെട്ടല്ലിത് കാണാത്ത കോലം ആരും കേൾക്കാത്ത ജാലം
ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം
(നിറകുടുക്ക മുത്തുണ്ടോ....)

നാക്കിലയിളകുന്നു പകലിൻ കൈമറയിൽ
രാക്കതിരൊഴിയുന്നു നിലാവിൻ കൈനിലയിൽ (2)
ഇതിലേ വഴിയും പൂമഴയിൽ വിടരും മലരായ് കൂട്ടു കൂടാം
ഇതിലേ ഒഴുകും പൂമ്പുഴ തൻ തിരകളിലൊഴുകാം പാട്ടു പാടാം
ചിരി നുണയാം കഥയറിയാം ചിരിയുടെ നുരകളിൽ അലിയണ കഥയിൽ
കാണാത്ത കോലം ആരും കേൾക്കാത്ത ജാലം
ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം
(നിറകുടുക്ക മുത്തുണ്ടോ....)

ഉണ്ണികളുണരുമ്പോൾ മാമ്പഴമുതിരുമ്പോൾ
ആലിലയഴകെല്ലാം കനവായ് ഇളകുമ്പൊൾ
ചെപ്പടിവിദ്യയിലിളകി വരും കാറ്റിലൊതുങ്ങാം കണ്ടു നിൽക്കാം
അക്കിളീ ഇക്കിളി പതിവു തരും തൂവലൊരുക്കാം പാടി വരൂ
ചിരി നുണയാം കഥയറിയാം ചിരിയുടെ നുണകളിൽ അലിയണ നുരയിൽ
കാണാത്ത കോലം ആരും കേൾക്കാത്ത ജാലം
ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം
(നിറകുടുക്ക മുത്തുണ്ടോ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts