വാര്‍ത്തിങ്കള്‍ കണിവെക്കും (വിദ്യാര്‍ത്ഥി )
This page was generated on September 18, 2020, 1:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,ബി വസന്ത
രാഗംശ്യാമ
അഭിനേതാക്കള്‍N.A.
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:19.

വാര്‍തിങ്കള്‍ കണിവയ്ക്കും രാവില്‍
വാസനപ്പൂവുകള്‍ വിരിയും രാവില്‍ (വാര്‍തിങ്കള്‍ ..)
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും ? (വാര്‍തിങ്കള്‍ ..)

ഒരു നേരം നമ്മള്‍ കണ്ടില്ലെങ്കില്‍
ഒന്നരികില്‍ വന്നില്ലെങ്കില്‍
മനസ്സിലെ മാന്‍പേട ഉറങ്ങുകില്ലാ
മോഹപുഷ്പങ്ങള്‍ വിടരുകില്ലാ
എന്റെ മോഹപുഷ്പങ്ങള്‍ വിടരുകില്ലാ(വാര്‍തിങ്കള്‍ ..)

പ്രിയമാനസാ നിന്‍ മനോരഥത്തില്‍ ‍
എനിക്കിരിക്കാന്‍ ഇടമുണ്ടോ? (പ്രിയമാനസ..)
പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍
എനിക്കുറങ്ങാന്‍ ഇടമുണ്ടോ?
ഒന്നെനിക്കുറങ്ങാന്‍ ഇടമുണ്ടോ? (വാര്‍തിങ്കള്‍ ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts