ഇടയരാഗ രമണ ദുഃഖം (അങ്കിള്‍ ബണ്‍ )
This page was generated on June 27, 2022, 5:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനപഴവിള രമേശന്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഖുശ്ബൂ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:15.

ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം
മൃദുല നാദലയങ്ങളില്‍ അശ്രുപാദം
മറവി കൂടുമോര്‍മ്മകളില്‍ ചിറകെഴുന്ന മൗനം
മുറിവുണക്കും നിഴലിലേതോ മിഴിമുനകള്‍

(ഇടയരാഗ)

കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ്
വിരഹഭാരചൈത്രവും മറന്നുവോ
മദനമാനസങ്ങളേ മലരണിഞ്ഞിടേണ്ടിനി
ചകിത ചന്ദ്രലേഖ മാഞ്ഞു...
മാനം ആര്‍ദ്രമായ്... മാനമാര്‍ദ്രമായ്...

അരികില്‍ എന്‍റെ സ്വപ്നമേ
നിറഞ്ഞു നിന്നിടാവു നിന്‍ മനസ്സില്‍
എന്‍റെ സാന്ത്വനം നിലാവുപോല്‍
കനകദീപസന്ധ്യകള്‍ കതിരിടും നിലങ്ങളില്‍
പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ
അണഞ്ഞുവോ....

(ഇടയരാഗ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts