വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ശ്യാം |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജി വേണുഗോപാല്‍ ,എൻ ലതിക ,ലേഖ ആര്‍ നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗദീഷ് ,സിദ്ദിഖ് ,അഞ്ജു (ബേബി അഞ്ജു) ,ഒടുവിൽ ഉണ്ണികൃഷ്ണൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:01.
പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍ പോയിവരാം പോയിവരാം പൂങ്കുരുവികളേ പുഴകടക്കാന്‍ തോണിയുണ്ടോ തോണിക്കു തുഴയുണ്ടോ തുഴയുമ്പം പാടാനൊരു പാട്ടുമുണ്ടോ? താതിത്തകതാതിത്തകാ താമരക്കിളിപാട് തൈതിത്തക തൈതിത്തക തക്കിളിപോലാട് പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍ മഴയുടെ മയിലാട്ടം കാണാം തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം തൂശനിലത്താളം കേള്‍ക്കാം പൂരം കാണാം തുള്ളുംചിലമ്പുമായ് പൂതം വരുന്നവരവുകാണാം താതിത്തകതാതിത്തകാ താമരക്കിളിപാട് തൈതിത്തക തൈതിത്തക തക്കിളിപോലാട് പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍ കരിനാഗക്കളംപാട്ട് കേള്‍ക്കാം പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം പൂച്ചാക്കല്‍ ഉത്സവം കാണാം ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും ഓണവെയിലിന്‍ ചിറ്റാടകാണാം പൂവുള്ള മേട കാണാന്‍ ..... |