തങ്കസൂര്യത്തിടമ്പാരോ (പണ്ടു പണ്ടൊരു രാജകുമാരി )
This page was generated on April 24, 2024, 1:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംശ്യാം
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,അഞ്ജു (ബേബി അഞ്ജു)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:01.

തങ്കസൂര്യത്തിടമ്പാരോ താഴ്ത്തിവയ്ക്കുന്നു
കുങ്കുമപ്പൂമ്പൊടിയില്‍ വിണ്മുഖമാറാടുന്നു
ഏകാകിയായേതോ... ആ...
ഏകാകിയായേതോ മേഘമലയുന്നൂ
മാറത്തൊരു മണിമുത്ത് മയങ്ങിടുന്നു

വെയിലും കുറുനിഴലും ചേര്‍ന്നെഴുതുന്ന കളം നോക്കി
മിഴിചിമ്മിയിരിപ്പതാരോ?
മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ?
കയ്യിലെ പൂങ്കുലയാരേ കവര്‍ന്നെടുത്തു?
തങ്കസൂര്യത്തിടമ്പാരോ.......

ശിശിരം കൂടണയുന്നു ശിഖരങ്ങള്‍ വിറകൊണ്ടു
പടിയിറങ്ങി പകല്‍ പോകുന്നു
കോടമഞ്ഞിന്‍ കൊതുകുവലയില്‍ കാടുറങ്ങുന്നു
അന്തിമന്ദാരങ്ങളേതോ കിനാവുകാണ്മൂ
തങ്കസൂര്യത്തിടമ്പാരോ............



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts