പ്രവാഹമേ ഗംഗാ പ്രവാഹമേ (സര്‍ഗ്ഗം )
This page was generated on May 4, 2024, 2:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബോംബെ രവി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍വിനീത് ,രംഭ ,മനോജ് കെ ജയൻ ,ഊര്‍മ്മിള ഉണ്ണി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:59.

പ്രവാഹമേ...
ഗംഗാപ്രവാഹമേ...
സ്വരരാഗഗംഗാപ്രവാഹമേ
സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍, കൃഷ്ണ-
തുളസീദളമാണു ഞാന്‍...
(സ്വരരാഗ...)

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിന്‍ ലോലതന്തു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു....
(സ്വരരാഗ...)

ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എന്‍ വഴിത്താ‍രയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ....
(സ്വരരാഗ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts