പുലരിയായ്‌ (വളയം )
This page was generated on April 24, 2024, 11:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:57.


പുലരിയായ് നിറമലരിയായ്
പുതുജീവിതമുയരുകയായ്
ഇരുളിലെ കരിയിലകളായ്
വെറുമോര്‍മ്മകള്‍ മറയുകയായ്
കരളിലെ ഇളമാന്‍ കിടാവേ
നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം

ഇനിയെന്റെ കാവലാളായ് നീ പോരുമോ
വിരിമാറിലെന്നെന്നും ഇടമേകുമോ
പുല്‍ക്കുടിലിന്നുള്ളിലിരിക്കാം കാവലായ്
നെഞ്ചില്‍ ചേര്‍ത്തു തലോടിയുറക്കാമോമനേ
ഇനി വിടില്ല ഞാനൊരുനാളിലും

ഒരുസ്വര്‍ഗ്ഗമാകെ വേണം ഇനി വാഴുവാന്‍
ഇരുജന്മമാകമാനം ഒന്നാകുവാന്‍
കാണുമ്പൊഴേ നാണം കണ്ണില്‍ പെയ്തുപോയ്
മിണ്ടുമ്പോഴെ നെഞ്ചില്‍ പൂമഴയൂര്‍ന്നുപോയ്
ഇടമൊരുങ്ങിയെന്‍ മലര്‍ വാടിയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts