നിഴലായ്‌ നിന്റെ പിറകേ (പാതിരാപ്പാട്ട് )
This page was generated on April 28, 2024, 6:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവിജയഭാസ്കര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:16.
നിഴലായ് നിന്റെ പിറകേ
നിഴലായ് നിന്റെ പിറകേ
പ്രതികാര ദുര്‍ഗ്ഗ ഞാന്‍ വരുന്നൂ
ഒടുങ്ങാത്ത ദാഹവുമായി
ഒടുങ്ങാത്ത ദാഹവുമായി

ഏതോ യക്ഷിക്കു ചൂടുവാന്‍ മാനത്തെ
ഏഴിലം പാലകള്‍ പൂത്തു
ഏതോ യക്ഷിക്കു ചൂടുവാന്‍ മാനത്തെ
ഏഴിലം പാലകള്‍ പൂത്തു
പാടിത്തീരാത്ത പാതിരാപ്പാട്ടുമായ്
പാതയില്‍ ഞാന്‍ നിന്നെ കാത്തു
കാത്തു.. കാത്തു.. കാത്തു.. (നിഴലായ് )

മരണം ബന്ധിച്ച ചങ്ങല എന്നുടെ
ചരണം ദൂരെയെറിഞ്ഞു
മരണം ബന്ധിച്ച ചങ്ങല എന്നുടെ
ചരണം ദൂരെയെറിഞ്ഞു
പ്രേതകുടീരത്തിന്‍ ദ്വാരം വീണ്ടും
താനെ ഇന്നു തുറന്നു
തുറന്നു.. തുറന്നു.. തുറന്നു.. (നിഴലായ് )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts