വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വിജയഭാസ്കര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:16.
അനുരാഗക്ഷേത്രത്തില്‍ മണിമുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങി പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ വാസന്തനന്ദനവനികകളില് വാടാത്ത പൂവുകള്‍ നുള്ളിനുള്ളി പൂമരത്തണലില്‍ മാലകെട്ടുമ്പോള് പ്രേമത്തിന് ലഹരിയില്‍ ഉറങ്ങി ഉറങ്ങി (അനുരാഗ) നിന്നുടെ നൂപുരശബ്ദവുമോര്ത്ത് നിന്നെ കാക്കുന്നു പൂജാരി അല്ലല്ലെന്നുടെ സ്വപ്നരഥത്തില്‍ വന്നിറങ്ങുന്നു പൂജാരി പൂജാരി - പൂജാരി - പൂജാരി - പൂജാരി (അനുരാഗ) ചന്ദനസുരഭില ധൂപവുമായി വന്നു നില്ക്കുന്നു സങ്കല്പം താവക സ്വാഗതഗാനം തീര്‍ത്തു ജീവനാകും മണിമുരളി മുരളി- മുരളി -മുരളി - മുരളി (വാസന്ത)(അനുരാഗ) |