ആലപ്പുഴ പട്ടണത്തില്‍ (ബന്ധുക്കള്‍ ശത്രുക്കള്‍ )
This page was generated on April 16, 2024, 8:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:53.
തദരീ ന നാ ....നാ ...നാ .....
തദരീ ന നാ ....നാ ...ആ .. ആ ...രീ .....
ആ ..നാ ...നാ ..രെ ...ആ ...ആ ..ആ .. ആ ..
തന തന തനാ നന തനനനന താനനനാനാ
തനനന തനനനനാ തനനനനാ തനനനനാ
തനതന തനനനനാ തനാ നന നനാ തനാ
തനതന തനനനനാ തനാ നന നനാ...

ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ (2)
കണ്ണും കണ്ണും കടം പറഞ്ഞു കടംകഥയില്‍ മനം പുകഞ്ഞു (2)
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ എന്നെ
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ
ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ
ആലപ്പുഴ പട്ടണത്തില്‍.....

ഒമ്പതാം ഉത്സവത്തിനു അമ്പലപ്പുഴെ നീയും വന്നു (2)
എന്തു നല്ല പാല്‍പ്പായസം നിന്റെ കൊച്ചു വര്‍ത്തമാനം (2)
ചന്തമെഴും മേനി കണ്ടോ കൊമ്പനന്നു മദമിളകി
തീവെട്ടിയില്‍ നിന്നൊരു തീതുള്ളി നിന്റെ മാറില്‍ വീണു
കള്ളമില്ല കളങ്കമില്ല പൊള്ളിയെന്റെ കൈയും നെഞ്ചും (2)
മുള്ളുവാക്കു പറഞ്ഞതെന്തേ മൂളിയലങ്കാരീ
ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ
ആലപ്പുഴ പട്ടണത്തില്‍.....

ഹരിപ്പാട്ടാറാട്ടിനു ആനകൊട്ടിലില്‍ നിന്നെ കണ്ടൂ (2)
തിരുവിഴ തന്‍ മധുര നാഗസ്വര തേനൊഴുകി (2)
കല്യാണി രാഗത്തിന്റെ കല്ലോല മാലകളില്‍ .... (2)
മണ്ടന്‍ ഞാന്‍ നിന്റെ കണ്ണില്‍ വിണ്ടലങ്ങള്‍ തേടി നിന്നൂ
കണ്മഷിയും വളയും ചാന്തും ചില്ലറകള്‍ തിന്നു തീര്‍ത്തു (2)
കഥചൊല്ലി പിരിഞ്ഞതെന്തേ കരകൌശലക്കാരീ

ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ (2)
കണ്ണും കണ്ണും കടം പറഞ്ഞു കടംകഥയില്‍ മനം പുകഞ്ഞു (2)
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ എന്നെ
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ
ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ
ആലപ്പുഴ പട്ടണത്തില്‍.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts