വന്ദേ മുകുന്ദഹരേ (ദേവാസുരം )
This page was generated on April 26, 2024, 9:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി രാധാകൃഷ്ണന്‍
രാഗംസാമന്തമലഹരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,രേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:50.


വന്ദേ മുകുന്ദ ഹരേ
ജയ ശൗരേ..
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രികാ..
ചര്‍ച്ചിതമാം നിന്റെ, ദ്വാരകാപുരിയെവിടേ?
പീലിത്തിളക്കവും..
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈയ്ക്കളും എവിടെ?
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts