ബന്ധുവാര്‌ ശത്രുവാര്‌ [M] (ബന്ധുക്കള്‍ ശത്രുക്കള്‍ )
This page was generated on April 18, 2024, 12:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍നരേന്ദ്ര പ്രസാദ് ,തിലകൻ ,രൂപിണി , ,റിസബാവ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ബോബി കൊട്ടാരക്കര ,ബീന ആന്റണി ,ജയറാം ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2012 17:33:47.


ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
(ബന്ധുവാര് ശത്രുവാര്)


മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതു മൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളേ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)

അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കത് താന്‍ കാരാഗൃഹം
നിലകള്‍ എണ്ണുവതില്‍ കഥയെന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക
പ്രണയവും പരിണയവും വ്യാപാരം കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts