ശ്രീ രാമനാമം (നാരായം )
This page was generated on April 26, 2024, 2:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജോണ്‍സണ്‍
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംനാട്ട
അഭിനേതാക്കള്‍മുരളി ,ജഗദീഷ് ,ഉർവ്വശി ,ശാന്താദേവി ,എം ആർ ഗോപകുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:41.

ശ്രീരാമനാമം ജപസാരസാഗരം
ശ്രിപാദപത്മം ജനിമോക്ഷദായകം
സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
(ശ്രീരാമനാമം)

ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി
രാമായണം സ്വരസാന്ദ്രമായി
കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി
(ശ്രീരാമനാമം)

നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ
കാണാകണം അകതാരിതില്‍
അമരകിരീടവും രജതരഥങ്ങളും
അപരനു നല്‍കിയ ദശരഥനന്ദനാ
രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ
(ശ്രീരാമനാമം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts