മലരമ്പൻ തഴുകുന്ന (ചുക്കാന്‍ )
This page was generated on April 27, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ഗൗതമി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:38.

 
മലരമ്പന്‍ തഴുകുന്ന കിളിമകളേ
തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
മലരമ്പന്‍ തഴുകുന്ന കിളിമകളേ
തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ
കുളിരല പൂമഞ്ഞായി പടരുകയായി
അതിലൊരു തിങ്കള്‍പ്പൂ വിരിയുകയായി
കനകപരാഗങ്ങള്‍ പൊഴിയുകയായി
അതിലൊരു സ്വപ്നത്തിന്‍ കളമെഴുതാന്‍
ദേവതയായതില്‍ നീ നടമാടും
മലരമ്പന്‍ തഴുകുന്ന കിളിമകളേ
തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ


കണ്ണീരോലും നിന്‍ കവിളിണയില്‍
മെല്ലേത്തൊട്ടു നീ തിരുവിരലാല്‍
അന്നെന്നാത്മാവിന്‍ അമൃതകണം
കന്നിപ്പൂവാം ഞാന്‍ അണിയുകയായി
ഒരു ജന്മത്തിന്‍ വഴിയില്‍
ഒരു സ്വപ്നത്തിന്‍ തണലില്‍
ഒരുമിച്ചൂ നാം ഒരുനാള്‍ പിരിയാതൊരുനിമിഷം
മലരമ്പന്‍ തഴുകുന്ന കിളിമകളേ
തഴുകുമ്പം തളിര്‍മെയ്യില്‍ കുളിരല്ലേ


തെങ്ങോലത്തുമ്പില്‍ കുരുവികളും
കുഞ്ഞിക്കൂടൊന്നില്‍ കുളിരണയേ
ഒന്നിച്ചോരോരോ കഥ പറയാം
മണ്ണില്‍ സ്വര്‍ഗ്ഗത്തിന്‍ മധു നുകരാം
ഒരു മോഹത്തിന്‍ കനലായി കരളില്‍ കത്തിപ്പടരൂ
ഹൃദയങ്ങള്‍ പൊന്‍ചിറകാര്‍ന്നുയരും ഗഗനമിതാ
മലരമ്പന്‍ ….......................



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts