സ്വർഗ്ഗമിന്നെന്റെ (സാഗരം സാക്ഷി )
This page was generated on April 27, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശരത്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍മമ്മൂട്ടി ,സുകന്യ ,തിലകൻ ,രവി വള്ളത്തോള്‍ ,എൻ എഫ് വർഗീസ് ,സീനത്ത് ,ബിന്ദുപണിക്കർ ,വത്സല മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:24.

സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു
മുത്തുവീണെന്റെ മുറം നിറഞ്ഞൊരു മാത്രയില്‍
പാനപാത്രങ്ങള്‍ നിറഞ്ഞുകവിയും വേളയില്‍
സ്വരമൊഴുകിയൊഴുകി ഒഴുകിയെന്റെ കരളില്‍
കവിതയാകുന്നു സാന്ദ്രമായ്...

(സ്വര്‍ഗ്ഗമിന്നെന്റെ)

ആരാണോ ദേവി നീ ആരാണോ
ചിരിതൂകും കാമിനീലതയാണോ
മല്ലീശരന്‍ തേടുമഭിരാമിയോ
തീരം തലോടുന്ന കല്ലോലമോ
ഏകാന്തരാവില്‍ തങ്കത്തൂനിലാവില്‍
നീയൊഴുകിയൊഴുകി ഒഴുകിയെന്റെ
കനവില്‍ മൃദുലമായ് വന്ന ഭാവമോ

(സ്വര്‍ഗ്ഗമിന്നെന്റെ)

നീയല്ലോ നിത്യമാം താരുണ്യം
കാണ്മൂ ഞാന്‍ ഭാവനാനിര്‍മ്മാല്യം
മൗനങ്ങളില്‍ വീഴുമീണങ്ങളില്‍
ഏകാകിനീ നിന്നെയറിയുന്നു ഞാന്‍
നീ എന്നിലണയും നിമിഷത്തുമ്പിയല്ലോ
പൂഞ്ചിറകു വീശി ഒഴുകിയൊഴുകി-
യെന്നില്‍ പുളകമായ് വന്ന ചന്ദ്രികേ

(സ്വര്‍ഗ്ഗമിന്നെന്റെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts