ഋതുമതി (സുഖം സുഖകരം )
This page was generated on April 30, 2024, 12:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,കെ ജയകുമാര്‍
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റിയാസ് ഖാൻ ,മഹേഷ് ,ടി പി മാധവൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:19.

ധപസഗ മരിധമ ഗസപഫ ധസഗസഗമ
ഗമധസ

ഋതുമതി പാലാഴി തിരകള്‍ തളയിടും
നിന്‍ കാല്‍ക്കല്‍ പ്രകൃതി തളിരിടും കാലം
കഥ മാത്രം
സഖി നീയോ മധുപാത്രം
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്‍
അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍
ഋതുമതി..............

മണ്ണും പൂപ്പെണ്ണും പുതുമാരിക്കാലം കാക്കും
സ്വര്‍ണ്ണം കൈമാറും ഇരുകണ്ണില്‍ക്കണ്ണില്‍ നോക്കും
പാടാത്ത പദസുഖമായ് വരമൊഴി ചാന്താടും
പാണന്റെ തുടിയുണരും നെഞ്ചില്‍ പൂമൂടും
മണ്ണും പൂപ്പെണ്ണും.....
ഓ.....
സ്വരവസന്തം................

ഊഞ്ഞാലേ കാറ്റൂഞ്ഞാലേ
ഊരെല്ലാമാടിക്കും താരമ്പനെക്കണ്ടു
നേരെല്ലാം നീ ചൊല്ലിവാ
പൂന്തിങ്കള്‍ താലത്തില്‍
പൂക്കൈതപ്പെണ്ണിനു താ
പൂങ്കാറ്റേ .... പുഞ്ചക്കാറ്റേ
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്‍
അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍
ഋതുമതി..............

ആ... സ്വരവസന്തം..........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts