വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ബോംബെ രവി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:19.
ബന്ധങ്ങളേ... സ്നേഹബന്ധങ്ങളേ... ജന്മാന്തരസ്നേഹബന്ധങ്ങളേ ബന്ധുരമാനസ ബന്ധങ്ങളേ പിന്തുടര്ന്നെത്തും അനന്തമാം അജ്ഞാത കാന്തതരംഗങ്ങളേ (ജന്മാന്തര...) കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും കണ്ടുമുട്ടാനായ്ക്കൊതിച്ചും പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന താന്തപഥികര്‍ നമ്മള്, നമ്മളനാഥജന്മങ്ങള്‍ (ജന്മാന്തര...) എത്ര പവിത്രം നാം പങ്കുവയ്ക്കും വെറും വ്യര്‍ത്ഥമാം സ്വപ്നങ്ങള്‍പോലും അന്തരംഗത്തിന് സുഗന്ധത്തിനാല്‍ നമ്മള് തമ്മില്‍ തിരിച്ചറിയുന്നൂ, കേവലര്‍ കേവലര്‍ നമ്മള് (ജന്മാന്തര...) |