കണ്ണീരെന്തിനു വാനമ്പാടി (ഉമ്മ )
This page was generated on April 19, 2024, 4:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1960
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ബി ശ്രീനിവാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബി എസ് സരോജ ,രാജകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:54.


കണ്ണീരെന്തിനു വാനമ്പാടി
മണ്ണു മണ്ണായ് മറയുമ്പോള്‍

ലാ ഇലാഹാ ഇല്ലല്ലാ (4)

വിതച്ചതെല്ലാം കയ്യിലെടുപ്പതു
വിധിയുടെ വെറുമൊരു വിളയാട്ടം
വൃഥാവില്‍ മനുജന്‍ കേണാലും മൃതി
വിട്ടുതരില്ലാ കൈനീട്ടം

ലാ ഇലാഹാ ഇല്ലല്ലാ (4)

തൊട്ടിലില്‍ നിന്നും ചുടലവരേക്കും
ഒട്ടേറെയില്ലാ വഴിമനുജാ
ചരണം തെല്ലു പിഴച്ചാല്‍ വീശും
മരണം പാഴ്വല ഹേ സഹജാ

ആടുംജീവിതനാടകമിതിനുടെ
ആദിയുമന്തവുമള്ളാഹു... അള്ളാഹു..
ആദിയുമന്തവുമള്ളാഹു.. അള്ളാഹു




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts