രാധ കണ്ണന്റെ
സ്വീറ്റ് മെലഡീസ് 1
Radha kannande (Sweet Melodies Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.

രാധ കണ്ണന്റെ കളി തോഴി രാധ
രാധ കണ്ണന്റെ കളി തോഴി രാധ
കാളിന്ദി തീരത്തു തംബുരു മീട്ടി
നാമം ജപിക്കുന്ന രധ
കണ്ണന്റെ കളിത്തോഴി രാധ
കണ്ണന്റെ കളിത്തോഴി രാധ
(രാധ..)

കാല്‍ ചിലമ്പൊലി തൂകിയവള്‍
മുരളീഗാനത്തിനൊത്തൊരു നൃത്തമാടി(2‍)
രാധാ മാധവ കഥയിലനശ്വര
നായികയല്ലോ പ്രിയ രാധ (2)
(രാധ കണ്ണന്റെ ..)

ദേവിമാരിലും ദേവിയവള്‍
പ്രിയതമമാരുടെ മകുടമവള്‍(2)
അവളുടെ നിശ്വാസം പോലും ഭഗവാന്റെ
തളിര്‍ മേനിയിൽ കുളിരല്ലൊ (2)
(രാധ കണ്ണന്റെ ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts