പുഷ്യരാഗ കമ്മലണിഞ്ഞു [പു]
ആവണി തെന്നൽ
Pushyaraga Kammalaninju (M) (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:00.

പുഷ്യരാഗക്കമ്മലണിഞ്ഞു
പൂവാംകുരുന്നില...
പാരിന്‍ മാറില്‍ മണിമാല ചാര്‍ത്തി
പാതിരമഞ്ഞിന്‍ കുളിരല...
(പുഷ്യരാഗ...)

തിരുവോണമുറ്റത്ത് മലര്‍ക്കളംപോലെ
ഹൃദയത്തില്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞു
ആവണിവാനില്‍ പൗര്‍ണ്ണമിപോലെ
അഭിലാഷമഞ്ജരി വിരിഞ്ഞു...
(പുഷ്യരാഗ...)

വീണ്ടുമൊരോണത്തിന്‍ വില്ലടിച്ചാന്‍‌പാട്ടില്‍
കൈരളി കൈവല്യം നുകര്‍ന്നു
കുന്നലനാട്ടിന്‍ കുമ്മിയടിപ്പാട്ടില്‍
ആനന്ദപുളകങ്ങള്‍ തെളിഞ്ഞു...
(പുഷ്യരാഗ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts