ഭഗവാനേ ഭഗവതിയേ
അയ്യപ്പ ഗാനങ്ങള്‍ 1
Bhagawaane Bhagawathiye (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.



ഭഗവാനേ ഭഗവതിയേ
ജഗദീശ്വരനേ ഈശ്വരിയേ
ജഗത്തിനെല്ലാം പൊരുളായ് മലയില്‍
ജ്വലിച്ചുനില്‍ക്കും ഭഗവാനേ
സ്വാമിയേ അയ്യപ്പോ...
അയ്യപ്പോ സ്വാമിയേ...
(ഭഗവാനേ)

ഒരു നവ ഭാസുരജീവിതമേകും
ഓം‌കാരപ്പൊരുള്‍ നീയല്ലേ
നിരാശ്രയന്മാര്‍ നിത്യദരിദ്രര്‍
നിന്നെ വിളിപ്പൂ ഭക്തന്മാര്‍
സ്വാമിയേ അയ്യപ്പോ...
അയ്യപ്പോ സ്വാമിയേ...
(ഭഗവാനേ)

പടിപടിയായി ഉയരാന്‍ പൊന്‍‌പടി
ഇരുമുടി താങ്ങിക്കേറുമ്പോള്‍
പീഡകള്‍ പോക്കാന്‍
പിഴകള്‍ പൊറുക്കാന്‍
പീഡിതര്‍ നിന്നെ വിളിക്കുന്നു
സ്വാമിയേ അയ്യപ്പോ...
അയ്യപ്പോ സ്വാമിയേ...
(ഭഗവാനേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts