ഒലിവു പൂക്കും
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Olivu Pookkum (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ പി ഉദയഭാനു
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ പി ഉദയഭാനു ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2023 11:05:48.
ഒലീവ് പൂക്കും നാട്ടിൽ നിന്നും ഒരു നാൾ പണ്ടൊരു നാൾ
അറബിക്കടലും കടന്നു വന്നു മിശിഹാതൻ പ്രിയ ശിഷ്യൻ
യേശു മിശിഹാതൻ പ്രിയ ശിഷ്യൻ (ഒലീവ് പൂക്കും)

കറുത്ത പൊന്നിൻ നാട്ടിൽ ഈ സമൃദ്ധിതൻ തറവാട്ടിൽ
കരഞ്ഞു വാഴും ദുഃഖിതർതൻ വിധി തിരുത്തിയെഴുതാൻ വന്നു
വിധി തിരുത്തിയെഴുതാൻ വന്നു (ഒലീവ് പൂക്കും)

ഉയർന്ന ഗിരിശൃംഗങ്ങൾ ആ നിരന്ന കുരിശുകൾ ചൂടി
ജെറുസലേമിൻ തിരുസന്ദേശം ലഭിച്ചുണർന്നു പീഠം
വീണ്ടും ലഭിച്ചുണർന്നു പീഠം (ഒലീവ് പൂക്കും)

മാമുനിമാരുടെ നാട്ടിൽ ഈ മാമലകൾ തൻ ചോട്ടിൽ
വിളക്ക് കാട്ടൂ സെന്റ് തോമസ്സിൻ വിശുദ്ധ താരകമെന്നും
ആ വിശുദ്ധ താരകമെന്നും (ഒലീവ് പൂക്കും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts