അക്കരെ നിന്നാൽ വല്ലാത്ത
മാപ്പിള പാട്ടുകൾ
Akkare ninnal vallatha (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
 

അക്കരെച്ചെന്നാൽ ബല്ലാത്ത ചൂട്
ഇക്കരെ നിന്നാൽ കാശിനു പാട്
ഒടുക്കത്തെ ചൂട് ഒടുക്കത്തെ പാട്
ഒടുക്കത്തെ ഒലക്കേന്റെ മൂട്
(അക്കരെച്ചെന്നാൽ..)


പാതിവയിക്കു കൊലച്ചതി ചെയ്യും സൂക്ഷിച്ചോളിൻ പിന്നെ
മോതിരോം മാലേം പറിച്ചെടുക്കും സൂക്ഷിച്ചോളിൻ (2)
കടലിൽ വെച്ചും കരയിലു വെച്ചും
ഒള്ളതു മുഴുവൻ കൊള്ളയടിക്കും (2)
എന്നു പറഞ്ഞില്ലേ ചെവിയിൽ വന്നു പറഞ്ഞില്ലേ (2)
പക്ഷേ അന്നു തിരിഞ്ഞില്ലാ
അർത്ഥം ഇന്നു തിരിഞ്ഞില്ലേ ?
ആളും നിന്നു തിരിഞ്ഞില്ലേ
(അക്കരെച്ചെന്നാൽ..)


അല്ലാ ഞാനും പറഞ്ഞില്ലേ അപ്പോ ഞാനും പറഞ്ഞില്ലെ
താനും പറഞ്ഞ് ഞാനും പറഞ്ഞ് ഓനും പറഞ്ഞ് എല്ലാരും പറഞ്ഞ്
മമ്മാലീം പറഞ്ഞ് മമ്മതും പറഞ്ഞ്
(അക്കരെച്ചെന്നാൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts