തിരുവാതിര പൂവേ
വിഷാദ ഗാനങ്ങൾ 1
Thiruvaathira Poove (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
 

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ
ഒരു സന്ന്യാസി തിരയുന്നു
നിന്നെ പ്രേമസന്ന്യാസി തേടുന്നു
(തിരുവാതിരപ്പൂവേ ..)

ഒരു ദുരന്തനായിക പോലെ എന്തേ മൗനം എപ്പോഴും
നിന്റെ കാലൊച്ച കേൾക്കുവാനായി
കാതോർത്തിരിക്കുന്നു ഞാനിന്നും
കാതോർത്തിരിക്കുന്നു ഞാൻ
വരുനീ അഴകേ ആരോമലേ
(തിരുവാതിരപ്പൂവേ ..)

ഒരു വിഷാദ സ്വപ്നം പോലെ എന്തേ നില്പൂ അന്യയായ് നീ
നിന്റെ മന്ദസ്മിതം വീണ്ടും കാണാൻ
ഉറങ്ങാതിരിക്കുന്നു ഞാനിന്നും ഉറങ്ങാതിരിക്കുന്നു ഞാൻ
ഒഴുകാം ഇനിമേൽ നമുക്കൊന്നായ് ചേർന്നൊഴുകാം
(തിരുവാതിരപ്പൂവേ ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts