പറയാതെ എന്റെ
വിഷാദ ഗാനങ്ങൾ 1
Parayaathe Ente (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:49.
 ആ...ആ...ആ..ആ
പറയാതെ എന്റെ മനസ്സിൽ
പൂവായ് എന്തേ നീ വിടർന്നൂ
നിറയും മിഴികൾ പറയും കഥകൾ
ആ...ആ...ആ....ആ...
നിറയും മിഴികൾ പറയും കഥകൾ
എനിക്കായൊരുക്കുന്നു നൊമ്പരങ്ങൾ
(പറയാതെ എന്റെ..)

നീ എന്റെ മനസ്സിന്റെ താളലയങ്ങളും രാഗവും കേട്ടുറങ്ങീ
തപ്തനിശ്വാസങ്ങൾ താരാട്ടുപാടുമെൻ തങ്കക്കിനാവിന്റെ തീരങ്ങളിൽ
അന്നു നീ തൂകിയ വർണ്ണങ്ങൾ ഇന്നെൻ നൊമ്പരങ്ങൾ
(പറയാതെ എന്റെ..)

കാതരേ നീ എന്റെ പ്രേമപ്രതീക്ഷയിൽ രാധികയായിരുന്നൂ
ആശിച്ചപോലെ ഒന്നിച്ചുകൂടിയ ആദ്യസമാഗമ മന്ദിരത്തിൽ
അന്നു നീ പാടിയ രാഗങ്ങൾ ഇന്നെൻ തേങ്ങലുകൾ
(പറയാതെ എന്റെ..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts