ഒരിക്കൽ ഈശ്വരൻ
വിഷാദ ഗാനങ്ങൾ 1
Orikkal Eeshwaran (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:49.
 

ഒരിക്കൽ ഈശ്വരൻ വിളികേൾക്കും
എന്റെ നീറുന്ന ഗദ്ഗദം കേൾക്കും
തോരാത്തകണ്ണീർ തുടക്കും ഭഗവാൻ
തിരുമിഴിപൂക്കൾ തുറക്കും
(ഒരിക്കൽ ഈശ്വരൻ ..)

എന്റെ സ്വപ്നങ്ങളെ നേർച്ചയായ് നൽകും
എന്റെ ധ്യാനം തുടരും
ഹൃദയാഭിലാഷങ്ങൾ കോർത്തു കോർത്തൊരു നിവേദനം നൽകും
വീണു തകർന്നൊരെൻ മാനസവേണുവിൽ വീണ്ടും രാഗങ്ങളുണരും
അകലെയിരുന്നവൾ രാഗം കേൾക്കും
അടുക്കാൻ മനസ്സുകൾ തുടിക്കും
അടുക്കാൻ മനസ്സുകൾ തുടിക്കും
(ഒരിക്കൽ ഈശ്വരൻ ..)

എന്റെ സൂര്യനുദിക്കും ഭൂമിയിൽ
എന്റെ പ്രഭാതമുണരും
മുറിവേറ്റ ഹൃദയത്തിൻ ഇഴയിൽനിന്നൂറുന്ന ചോരയാൽ നിൻ പാദം കഴുകും
നോവിന്റെ പൂക്കളാൽ അലങ്കാരമാലകൾ ചൂടിച്ചു നിൻ രൂപ മൊരുക്കും
ഭഗവാ‍ൻ എന്നെയുമനുഗ്രഹിക്കും
അന്നെന്റെ പ്രിയ സഖി തിരിച്ചുവരും
ചിരിച്ചുകൊണ്ടടുത്തുവരും
(ഒരിക്കൽ ഈശ്വരൻ ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts