കടലിന്‍ അഗാധതയില്‍
വിഷാദ ഗാനങ്ങൾ 1
Kadalin Agaadhathayil (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:49.
 ആ..ആ...ആ...ആ...
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
ഒരു മഴത്തുള്ളി നീ തപസ്സിരുന്നൂ
മുത്തായ് മണിമുത്തായ് മിഴിതുറന്നൂ
(കടലിൻ അഗാധതയിൽ ...)


പൊന്മണിമുത്തിന്നു കൂട്ടിരുന്നു
മുത്തങ്ങളേകുവാൻ കൊതിച്ചിരുന്നൂ
പൊന്മണിമുത്തിന്നു കൂട്ടിരുന്നു ഞാൻ
മുത്തങ്ങളേകുവാൻ കൊതിച്ചിരുന്നൂ
നിറമുള്ള സ്വപ്നങ്ങൾ ചിറകു വെച്ചൂ
ചിറകിന്റെ തൂവലാൽ ഒളിച്ചു വെച്ചു എന്റെ
മനസിനഗാധതയിൽ മറച്ചു വെച്ചൂ
(കടലിൻ അഗാധതയിൽ ...)

ഗന്ധർവ്വലോകത്ത് കഥയറിഞ്ഞു
മുത്തിന്റെ സൗന്ദര്യം അവരറിഞ്ഞു
ഗന്ധർവ്വലോകത്ത് കഥയറിഞ്ഞു ആ‍
മുത്തിന്റെ സൗന്ദര്യം അവരറിഞ്ഞു
ഏതോ ഗന്ധർവ്വൻ പറന്നുവന്നൂ
മുത്തും കൊണ്ടവൻ പറന്നകന്നൂ
മിഴിനിറഞ്ഞൂ എന്റെ മിഴിനിറഞ്ഞൂ
(കടലിൻ അഗാധതയിൽ ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts