ഇനിയാരെ തിരയുന്നു
വിഷാദ ഗാനങ്ങൾ 1
Iniyaare Thirayunnu (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:49.
 

ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ്
ശരത്‌കാലമണഞ്ഞല്ലോ മഴമേഘമേ മഴമേഘമേ
ഒരു കൊച്ചു കടംകഥയാണീ ജീവിതം ഈ ജീവിതം

ജനിച്ചപ്പോളീശ്വരൻ എനിക്കായി നൽ‌കി
മനസ്സാകെ നിറമുള്ള മയിൽ‌പീലികൾ
വിധിയുടെ വിരലുകൾ അവ നുള്ളിയെറിയുമ്പോൾ
വഴിതേടി അലയുകയാണാപീലികൾ
എന്നും ആ പീലികൾ
(ഇനിയാരെ തിരയുന്നു..)


വളർന്നപ്പോൾ ഞാൻ കണ്ട കനവുകൾക്കേകി
നിറമുള്ള ദളങ്ങളും മധുകണവും
വിധിയുടെവിരലുകൾ അവ നുള്ളിയെറിയുമ്പോൾ
മിഴിനീരിൽ ഉണരുകയാണാ ഓർമ്മകൾ
എന്നും ആ ഓർമ്മകൾ
(ഇനിയാരെ തിരയുന്നു..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts