ആരും കേൾക്കാത്ത
വിഷാദ ഗാനങ്ങൾ 1
Aarum Kelkkaatha (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.
 

ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ
അപൂർവ്വനായിക നീ
ആശകൾ പൂക്കാതെ വാടിത്തളർന്നൊരു
സ്‌നേഹത്തിൻ ഗായിക നീ
ഗായിക നീ ഗായിക നീ
(ആരും കേൾക്കാ‍ത്ത ...)


പച്ചിലമാളിക പൂമുഖവാതിലിൽ
പകൽ‌ക്കിളി പറന്നിറങ്ങീ
നിൻ കരൾത്തോപ്പിലെ ചന്ദനച്ചില്ലയിൽ
പ്രേമത്തിൻ പൂക്കാലമായ്
(ആരും കേൾക്കാ‍ത്ത ...)


മംഗല്യം നടന്നൂ മധുവിധു കഴിഞ്ഞു
മധുരങ്ങളെല്ലാം തീർന്നൂ
ഓർമ്മകളുണർന്നൂ മോഹങ്ങളുടഞ്ഞൂ
ആശകൾ മാത്രം ബാക്കിയായി
നീ നോവിന്റെ ഗായികയായീ
(ആരും കേൾക്കാ‍ത്ത ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts