വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:47.
ഒരു സ്വരം മധുരതരം സ്മരണ മീട്ടുമൊരു വികാരം പകരും ചലനം... (ഒരു സ്വരം) പ്രണയമേ നീ കവി അമരനാം ശില്പി നീ എഴുതുന്നു നീ ഹൃദയങ്ങളില്‍ കവിതകള്‍ ശില്പങ്ങളായ് മായുകയില്ലൊരു നാളിലുമേതൊരു നീരല തന്നിലുമലിയുകയില്ലവ പാടുമാ ശിലകള്‍ ആളും വേനലിലും വിടരും അവയില്‍ കുളിരും മണവും (പ്രണയമേ) പറന്നുപോയ് പൈങ്കിളി പാതിയായ് എന്‍ വഴി വിടരുന്നവള്‍ വിരഹത്തിലും ഒരു പുത്തന്‍ സ്വരബിന്ദുവായ് ഒഴിയുകയില്ലൊരു നാളിലുമേതൊരു കാറ്റിലുമാ മലര് കൊഴിയുകയില്ലിനി നിറയുമാ ശ്രുതിയിലൊഴുകുമോടമിവന് അലിയും പിരിയാതുയിരും സ്മൃതിയും (പറന്നുപോയ്) ഒരു സ്വരം മധുരതരം സ്മരണ മീട്ടുമൊരു വികാരം പകരും ചലനം... (ഒരു സ്വരം) | |