വില്ലിന്‍ മേല്‍
തിരുവോണ കൈനീട്ടം
Villin Mel (Thiruvona Kaineetam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:43.
 

വില്ലിന്മേൽ താളം കൊട്ടീ
വീണക്കുടമുള്ളിൽ മുറുക്കി
പാരാകെ പഴമകൾ തോറ്റും
പാണന്നൊരു കൈ നീട്ടം
ചെണ്ട തകിൽച്ചേങ്കില മേളം പുലികളിയുടെ പൂത്തിരുവോണം
നിറനാഴികൾ പൊലിയോ പൊലി പുന്നെൽക്കൈനീട്ടം
(വില്ലിന്മേൽ...)


മുണ്ടകനും മുത്തും വിളയാൻ കതിരുകൾ വിതിരാൻ
കണ്ടം പൂട്ടിക്കനവു വിതച്ചൊരു ചെറുമന്നൊരു കൈനീട്ടം
വിത്തു മുളയ്ക്കാൻ മുത്തു പൊഴിച്ചൊരു മുകിലിനും കൈനീട്ടം
മാതേവനു കൈനീട്ടം മാലയ്ക്കും കൈനീട്ടം
മാവേലിത്തമ്പ്രാനും കാണാക്കൈനീട്ടം
(വില്ലിന്മേൽ...)

മാറ്റേറും മണ്ണിനുടുക്കാൻ മഞ്ഞലയിൽക്കോടിയൊലുമ്പും
പൂമാസച്ചിങനിലാവിനുമുഴുതിങ്കൾക്കൈനീട്ടം
മുറ്റത്തരിയൊരു പൂക്കളമിട്ട മുറപ്പെണ്ണിനു കൈനീട്ടം
മുല്ലത്തറയിൽ വീണു കിടക്കും വെയിലിന്നും കൈ നീട്ടം
അനുരാഗക്കൈനീട്ടം ആനന്ദക്കൈനീട്ടം
ആരാരും നുള്ളാത്ത കവിളിൽ കൈനീട്ടം
(വില്ലിന്മേൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts