പൂമുല്ലക്കോടി
തിരുവോണ കൈനീട്ടം
Poomullakkodi (Thiruvona Kaineetam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:43.

പൂമുല്ലക്കോടിയുടുക്കേണം പൊൻവള വേണം
പൊന്നൂഞ്ഞാലാടിപ്പാടേണം
ചിന്ദൂരച്ചാന്തും വേണം തുളസിപ്പൂ വേണം
ഇന്നല്ലോ പെണ്ണിന്നു കല്യാണം
പൂത്തിരുവോണം
(പൂമുല്ല...)

പൊൻമുളം തണ്ടിൽ പാട്ടുകൾ മൂളിപ്പാടുവതാരോ പൂങ്കാറ്റോ
കന്നിനിലാവിൻ കുമ്പിളുമായ് പോരുവതാരോ വെൺപ്രാവോ
നിന്നെയുറക്കാൻ നെറുകിൽ തലോടാൻ
പൊൻ വീണ പോൽ പാടുവാൻ ഇനി ഞാനില്ലേ
(പൂമുല്ല...)

താമരമലരിൻ തോണിയുമായ് പോരുവാനാരാരോ പൂങ്കനവോ
നീയറിയാതെ നിഴലറിയാതെ പൂക്കുകയാണോ മാമ്പൂക്കൾ
പീലി വിടർത്തും നീലനിലാവേ
നിന്നോർമ്മയിൽ പൂക്കുവാൻ ഇനി ഞാനില്ലേ
(പൂമുല്ല...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts