ആരോ കമഴ്ത്തി
തിരുവോണ കൈനീട്ടം
Aaro Kamazhthi (Thiruvona Kaineetam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസുമനേശ രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2012 04:06:26.

ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കള്‍.. (2)
പഴകിയൊരോര്‍മ്മയായ് മിഴിനീരു വാര്‍ക്കും.. (2)
പാഴിരുള്‍ തറവാടെന്‍ മുന്നില്‍..
ഒരിയ്ക്കല്‍ കൂടി ഈ തിരുമുറ്റത്തെത്തുന്നൂ..
ഓണനിലാവും ഞാനും...
ഈ ഓണനിലാവും ഞാനും...
(ആരോ കമഴ്ത്തി...)

ഉണ്ണിക്കാലടികള്‍ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു... (2)
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞൊരെന്‍
അച്ഛന്റെയോര്‍മ്മയെ സ്നേഹിക്കുന്നു...
അരത്തുടം കണ്ണീരാല്‍ അത്താഴം വിളമ്പിയോ-
രമ്മതന്‍ ഓര്‍മ്മയെ സ്നേഹിക്കുന്നു... ഞാന്‍
അമ്മ തന്നോര്‍മ്മയെ സ്നേഹിക്കുന്നു...
(ആരോ കമഴ്ത്തി...)

അന്നെന്നാത്മാവില്‍ മുട്ടി വിളിച്ചൊരാ
ദിവ്യമാം പ്രേമത്തെ ഓര്‍മ്മിയ്ക്കുന്നു... (2)
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍
ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു...
വേര്‍പിരിഞ്ഞെങ്കിലും നീയെന്നെയേല്‍പ്പിച്ച
വേദന ഞാനിന്നും സൂക്ഷിക്കുന്നു... എന്‍റെ
വേദന ഞാനിന്നും സൂക്ഷിക്കുന്നു...
(ആരോ കമഴ്ത്തി...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts