മുരളിക
ഭക്തിഗാനങ്ങൾ
Muralika (Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംഓ വി റാഫേല്‍ ,റോണി റാഫേല്‍
ഗാനരചനഫാ ഡി ഷാജ് കുമാർ
ഗായകര്‍ആൻ ബെൻസൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 07 2024 13:38:28.
മുരളികയാണ് ഞാൻ നിൻ കരതാരിൽ
മീട്ടുക നാഥാ തിരുഹിതം പോലെ
നിന്റെ മൃദുനിസ്വനം എൻ ജീവശ്വാസം
നിൻ കരസ്പർശനം എന്നാത്മഹർഷം
എന്നാത്മഹർഷം...

കൊണ്ടുപോകെന്നെ നീ നിൻ വഴിത്താരയിൽ
ശ്രുതിലയതാളം പകർന്നു നൽകൂ
മതിവരുവോളം ആസ്വദിച്ചീടുക
പിന്നെ ഈ വേണു നിന്നിൽ ലയിയ്ക്കും
ലയിയ്ക്കും ലയിയ്ക്കും യേശുവേ നിന്നിൽ ലയിക്കും

നീ പകർന്നേകും മൗനസംഗീതം
ഉള്ളം തുറന്നു ഞാൻ ആർത്തുപാടാം
നീ വിധിയ്ക്കും നിമിഷം ഈ വേണു
നിശബ്ദമാകും നിന്നിൽ ലയിയ്ക്കും
ലയിയ്ക്കും ലയിയ്ക്കും യേശുവേ നിന്നിൽ ലയിയ്ക്കും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts